വായിൽ പ്ലാസ്റ്റർ ഒട്ടിച്ച് മൂക്കിൽ ക്ലിപ്പ് പിടിപ്പിച്ച നിലയില്‍ യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Jaihind Webdesk
Thursday, January 5, 2023

തിരുവനന്തപുരം: പട്ടത്ത് യുവതിയെ വീട്ടിനുള്ളിൽ ദുരുഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്ലാമൂട് സ്വദേശി സേവ്യറിന്‍റെ മകള്‍ സാന്ദ്രയാണ് മരിച്ചത്. ഇരുപത് വയസായിരുന്നു. വായിൽ പ്ലാസ്റ്റർ ഒട്ടിച്ച് മൂക്കിൽ ക്ലിപ്പ് പിടിപ്പിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടത്. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്ന സാന്ദ്ര ആത്മഹത്യ ചെയ്തു എന്ന പ്രാഥമിക നിഗമനമാണ് ഉള്ളത്. എന്നാല്‍ പ്ലാസ്റ്ററും ക്ലിപ്പും കണ്ടെത്തിയ സാഹചര്യത്തില്‍ അസ്വഭാവിക മരണമെന്ന നിലയിലാണ് അന്വേഷണം ആരംഭിച്ചത്. മ്യൂസിയം പോലീസ് അന്വേഷണം ആരംഭിച്ചത്.

ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഏറെ നേരമായി സാന്ദ്ര മുറിയുടെ വാതില്‍ തുറക്കാതിരുന്നതോടെ അമ്മ വാതില്‍ തള്ളി തുറക്കുകയായിരുന്നു.  സംഭവം നടക്കുമ്പോള്‍ അച്ഛനും സഹോദരനും വീട്ടിലുണ്ടായിരുന്നു.