അതിജീവിതയെ അപമാനിച്ച എല്‍ഡിഎഫ് നേതാക്കള്‍ക്കെതിരെ വനിതാ കമ്മീഷനില്‍ പരാതി

Jaihind Webdesk
Wednesday, May 25, 2022

തിരുവനന്തപുരം: അതിജീവിതയെ അപമാനിച്ച എല്‍ഡിഎഫ് നേതാക്കള്‍ക്കെതിരെ യുഡിഎഫ് വനിതാ കമ്മീഷനെ സമീപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ഗതാഗത മന്ത്രി ആന്‍റണി രാജു, മുന്‍ മന്ത്രി എം.എം മണി എംഎല്‍എ എന്നിവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ എംപിയാണ് വനിതാ കമ്മീഷന് പരാതി നല്‍കിയത്.

സത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകളാണ് നേതാക്കള്‍ നടത്തിയത്. സ്ത്രീയെന്ന നിലയില്‍ അതിജീവിത നേരിടുന്ന ഗൗരവമായ പ്രശ്‌നങ്ങളെ രാഷ്ട്രീയപ്രേരിതമായ ആരോപണം മാത്രമായി ലഘൂകരിക്കുന്നത് അവഹേളനമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി.