‘സ്വപ്ന ശമ്പള’ത്തിന്‍റെ മാനദണ്ഡമെന്ത് ? സ്പേസ് പാർക്ക് മേധാവിയുടെ ശമ്പളം 85000, സ്വപ്നയ്ക്ക് 3.18 ലക്ഷം !

Jaihind News Bureau
Thursday, February 11, 2021

 

തിരുവനന്തപുരം : സ്പേസ് പാർക്ക് പദ്ധതിയുടെ മേധാവിക്ക് സർക്കാർ നിശ്ചയിച്ചിരിക്കുന്ന ശമ്പളം 85000 രൂപ. അതേസമയം ജൂനിയർ പോസ്റ്റില്‍ സ്പേസ് പാർക്ക് പദ്ധതിയില്‍ ജോലി ചെയ്തിരുന്ന സ്വപ്നാ സുരേഷിന് ലഭിച്ചിരുന്നത് 3.18 ലക്ഷം രൂപയാണ്. യാതൊരു യോഗ്യതയുമില്ലാത്ത സ്വപ്നയെ പ്രോജക്റ്റ് ഡയറക്ടറുടെ ശമ്പളത്തിനേക്കാലും വളരെ ഉയർന്ന തുകയ്ക്ക്  നിയമിച്ചതെങ്ങനെ എന്ന ചോദ്യമാണ് ഉയരുന്നത്.

കഴിഞ്ഞ ദിവസമാണ് സ്പേസ് പാർക്ക് പ്രോജക്ട് ഡയറക്ടറുടെ യോഗ്യതയും ശമ്പളവും സർക്കാർ നിശ്ചയിച്ചത്. ബഹിരാകാശ മേഖലയിൽ സീനിയർ എക്സിക്യൂട്ടീവ് പദവിയിൽ 25 വർഷത്തെ പരിചയമുള്ളയാളെയാണ് സ്പേസ് പാർക്ക് മേധാവിയായി നിയമിക്കുക. 65 ആണ് പരമാവധി പ്രായം. ഐ.എസ്.ആർ.ഒയിൽ നിന്നുള്ളവർക്കു മുൻഗണനയുണ്ട്. 2 വർഷത്തേക്കാണ് നിയമനം.

85000 രൂപയാണ് സ്പേസ് പാർക്ക് പ്രോജക്റ്റ് ഡയറക്ടർക്ക് സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. സ്വപ്നയെ ജോലിക്ക് കൊണ്ടുവന്ന പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിന്‍റെ കമ്മീഷന്‍ തുക ഒഴിവാക്കിയാല്‍ പോലും ഒരു ലക്ഷത്തിലേറെ രൂപയാണ് സ്വപ്നയ്ക്ക് ശമ്പളമായി ലഭിച്ചിരുന്നത്. ഇത് എന്ത് മാനദണ്ഡത്തിലാണെന്ന ചോദ്യമാണ് ഉയരുന്നത്.