വായ്പകള്‍ക്കുളള മോറട്ടോറിയം കാലാവധി നീട്ടാന്‍ റിസർവ്വ് ബാങ്കിനോട് നിർദ്ദേശിക്കണം; കേന്ദ്രധനമന്ത്രിയോട് എ.കെ ആന്‍റണി

Jaihind News Bureau
Sunday, August 30, 2020

 

തിരുവനന്തപുരം: കൊവിഡിനെ തുടര്‍ന്ന് സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവര്‍ക്കായി പ്രഖ്യാപിച്ച വായ്പകള്‍ക്കുളള മോറട്ടോറിയം കാലാവധി നീട്ടാന്‍ റിസർവ്വ് ബാങ്കിനോട് നിർദ്ദേശിക്കണമെന്ന് കേന്ദ്രധനമന്ത്രിയോട്  കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ ആന്‍റണി ആവശ്യപ്പെട്ടു. സാമ്പത്തിക തകർച്ചയില്‍ നിന്ന് ജനങ്ങള്‍ക്ക് ഇതുവരെയും കരകയറാനായിട്ടില്ല. കൊവിഡിനെ തുടർന്നുള്ള സാമ്പത്തിക തകർച്ച കൂടുതല്‍ ഗുരുതരമാകുകയാണ്. ഈ സാഹചര്യത്തില്‍ മോറട്ടോറിയം കാലത്തെ പലിശ കേന്ദ്രസർക്കാർ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.