‘ഉത്തരവാദിത്വമില്ലാത്ത സർക്കാര്‍ രാജ്യത്ത് വിഭാഗീയത പടർത്തുന്ന തിരക്കിലാണ്, ജനങ്ങളുടെ പ്രശ്നങ്ങള്‍ കാണാന്‍ അവർക്ക് സമയമില്ല’ : മോദി സർക്കാരിനെതിരെ പ്രിയങ്കാ ഗാന്ധി

Jaihind News Bureau
Sunday, January 5, 2020

കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ജനക്ഷേമം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍ രാജ്യത്ത് വിഭാഗീയത പടർത്തുകയാണെന്നും പ്രിയങ്കാ ഗാന്ധി ട്വീറ്റ് ചെയ്തു.

‘ജനങ്ങളുടെ വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക എന്നതാണ് രാഷ്ട്രീയത്തിന്‍റെ സുപ്രധാന ലക്ഷ്യം. വിദ്യാഭ്യാസം, തൊഴില്‍, കർഷകരെ സഹായിക്കുക… പക്ഷെ ഉത്തരവാദിത്വമില്ലാത്ത ഈ സർക്കാർ രാജ്യത്ത് വിഭാഗീയത പടർത്തുന്ന തിരക്കിലാണ്’ – പ്രിയങ്കാ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.