‘ജയരാജനെതിരെ പാർട്ടിയില്‍ നിന്നുതന്നെ ഉയർന്ന ആരോപണം അതീവ ഗൗരവകരം, മുഖ്യമന്ത്രി വ്യക്തത വരുത്തണം’: രമേശ് ചെന്നിത്തല

Jaihind Webdesk
Monday, December 26, 2022

 

തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനെതിരെ സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ ഉയർന്ന ആരോപണം അതീവ ഗൗരവതരമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.  ജയരാജൻ മന്ത്രിയായിരിക്കെ പദവി ദുരുപയോഗം ചെയ്തുവെന്നാണ് ഈ ആരോപണത്തിൽ നിന്ന് വ്യക്തമാവുന്നത്. പാർട്ടിയിലെ ഒരു മുതിർന്ന നേതാവ് തന്നെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നത് സംഭവത്തിന്‍റെ ഗൗരവം പതിന്മടങ്ങ് വർധിപ്പിക്കുന്നു. പാർട്ടി നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയരുമ്പോൾ പാർട്ടി അന്വേഷിക്കുമെന്ന പതിവ് പല്ലവി അംഗീകരിക്കില്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.