തെലങ്കാന നിയമസഭ പിരിച്ചുവിട്ടു; ചന്ദ്രശേഖര റാവു കാവൽ മുഖ്യമന്ത്രിയായി തുടരും

Jaihind Webdesk
Thursday, September 6, 2018

തെലങ്കാന നിയമസഭ പിരിച്ചുവിട്ടു. മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്‍റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. ഇക്കാര്യം മുഖ്യമന്ത്രി ഗവർണറെ അറിയിച്ചു. മന്ത്രിസഭയുടെ ശുപാർശ അംഗീകരിച്ച ഗവർണർ പകരം സംവിധാനം ആകുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ ചന്ദ്രശേഖര റാവുവിനോട് ആവശ്യപ്പെട്ടു. കാലാവധി പൂർത്തിയാക്കാൻ എട്ട് മാസം ബാക്കി നിൽക്കേയാണ് നിയമസഭ പിരിച്ചുവിടാൻ തീരുമാനിക്കുന്നത്.