രാജസ്ഥാനും തെലങ്കാനയും വിധി എഴുതുന്നു….

Jaihind Webdesk
Friday, December 7, 2018

Voting-in-Telangana

രാജസ്ഥാനും തെലങ്കാനയും വിധി എഴുതുന്നു. രാജസ്ഥാനിലെ 199 ഉം തെലങ്കാനയിലെ 119 ഉം സിറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.

തെലങ്കാനയിൽ കോൺഗ്രസ് – തെലുങ്കുദേശം വിശാലസഖ്യവും തെലങ്കാന രാഷ്ട്രസമിതിയും തമ്മിലാണ് മുഖ്യപോരാട്ടം. രാജസ്ഥാനിൽ ബിജെപിയും കോൺഗ്രസും നേർക്കുനേർ മൽസരമാണ്.

11ആം തീയതിയാണ് അഞ്ച് സംസ്ഥാനങ്ങളിലേയ്ക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍. ഛത്തീസ്‌ഗഡില്‍ രണ്ട് ഘട്ടമായി നവംബര്‍ 12 നും 20 നും  മധ്യപ്രദേശിലും മിസോറമിലും കഴിഞ്ഞ മാസം 28നും ആയിരുന്നു തെരഞ്ഞെടുപ്പ്.