അങ്കമാലി ഡയറീസിന്റെ തെലുങ്ക് റീമേക്ക് – ഫലക്കനുമ ദാസ് – ടീസർ

Jaihind Webdesk
Friday, February 15, 2019

Falaknuma-Das-telugu-of-Angamaly-Diaries
അങ്കമാലി ഡയറീസിന്റെ തെലുങ്ക് റീമേക്ക് ടീസർ പുറത്തിറങ്ങി. തെലുങ്കിൽ ഫലക്കനുമ ദാസ് എന്ന പേരിലാണ് ചിത്രം റീമേക്ക് ചെയ്തിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ 2017ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായിരുന്നു അങ്കമാലി ഡയറീസ്.

വിശ്വാക് സെനാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ പ്രധാന കഥാപാത്രമായും സംവിധായകൻ എത്തുന്നുണ്ടെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ആൻറണി വർഗീസ്, അപ്പാനി ശരത്, അന്ന രാജൻ തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ മികച്ച അഭിനയം കാഴ്ചവെച്ചിരുന്നു. ചെമ്പൻ വിനോദ് തിരക്കഥയെഴുതിയ സിനിമ ഫ്രൈഡേ ഫിലിം ഹൗസിൻറെ ബാനറിൽ വിജയ് ബാബുവായിരുന്നു നിർമ്മിച്ചിരുന്നത്. ചിത്രം ഹിന്ദിയിലേക്കും റീമേക് ചെയ്യുന്നുണ്ട്.