വധക്കേസ് പ്രതി നിജില്‍ ദാസിന് വീട് നല്‍കിയതില്‍ രേഷ്മയെ സ്കൂളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു

Jaihind Webdesk
Monday, April 25, 2022

സി പി എം പ്രവർത്തകൻ പുന്നോൽ ഹരിദാസൻ വധകേസിലെ പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ച സംഭവത്തിൽ പ്രതിയായ  രേഷ്മയെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. അദ്ധ്യാപികയായ രേഷ്മയെ  തലശ്ശേരി അമൃത വിദ്യാലയത്തിൽ നിന്നാണ് സസ്പെൻഡ് ചെയ്തത്.

ഹരിദാസ് വധകേസിൽ പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചതിന് രേഷ്മയെ പോലീസ് പ്രതി ചേർത്തിരുന്നു.
ഇതിനെ തുടർന്നാണ് രേഷ്മയ്ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതെന്ന് സ്ക്കൂൾ അധികൃതർ.