ടി.പിയുടെ ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞ ; പുതിയ അംഗമായതിനാല്‍ രമക്കെതിരെ നടപടിയില്ല

Jaihind Webdesk
Sunday, May 30, 2021

തിരുവനന്തപുരം : ടി.പി ചന്ദ്രശേഖരന്‍റെ ചിത്രമുള്ള ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്ത് കെ.കെ രമ എംഎല്‍എക്കെതിരെ നടപടിയുണ്ടാകില്ല. പുതിയ അംഗമായതിനാല്‍ നടപടിയെടുക്കേണ്ടതില്ലെന്നാണ്‌ സ്പീക്കറുടെ തീരുമാനം.

സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ബാഡ്ജുകളും മറ്റു ഹോള്‍ഡിംഗ്സുകളും ധരിക്കുന്നത് ചട്ടലംഘനമാണ്. ടി.പിയുടെ ബാഡ്ജ് ധരിച്ചെത്തിയാണ് രമ എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്തത്. ഇത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ക്ക് പരാതി ലഭിച്ചിരുന്നു.

പുതിയ അംഗമായതിനാല്‍ ചട്ടങ്ങളെ കുറിച്ച് ധാരണയുണ്ടാകില്ലെന്ന് വിലയിരുത്തി ഏതെങ്കിലും തരത്തിലുള്ള നടപടികള്‍ വേണ്ടെന്നാണ് സ്പീക്കറുടെ ഓഫീസിന്‍റെ തീരുമാനം.