യുഡിഎഫിന് ലോക്‌സഭ തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റമെന്ന് സർവ്വേ ഫലം

Jaihind Webdesk
Thursday, April 4, 2019

ലോക്‌സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിന് വൻ മുന്നേറ്റമെന്ന് സർവ്വേ ഫലം. മനോരമ കാർവി ഇൻസൈറ്റ്‌സിനൊപ്പം നടത്തിയ സർവേയിലാണ് പ്രവചനം. കേരളത്തിലെ 20 ലോക്‌സഭ മണ്ഡലങ്ങളിലെ 10 എണ്ണത്തിലെ ഫലം പ്രവചിച്ചപ്പോൾ എട്ടിടത്തും യുഡിഎഫിന് അനുകൂലം എന്നാണ് സർവേ പറയുന്നത്.

യുഡിഎഫിന് ആലത്തൂർ, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർകോട്, കൊല്ലം, കോട്ടയം മണ്ഡലങ്ങൾ ലഭിക്കുമെന്ന് പ്രവചിക്കുന്നു. ആലപ്പുഴയും ആറ്റിങ്ങലും എൽഡിഎഫ് നേടുമെന്നും സർവേ പറയുന്നു. ചാലക്കുടിയിൽ ഇരു മുന്നണികളും ഫോട്ടോഫിനിഷിലേയ്ക്ക് എന്നാണ് പറയുന്നത്. ചാലക്കുടിയിൽ യുഡിഎഫിന് 40 ശതമാനം വോട്ടും എൽഡിഎഫിന് 39 ശതമാനം വോട്ടുമാണ് പ്രവചിക്കുന്നത്. ആറ്റിങ്ങലിൽ എൽഡിഎഫിന് 44 ശതമാനം വോട്ടും യുഡിഎഫിന് 38 ശതമാനം വോട്ടും എൻഡിഎയ്ക്ക് 13 ശതമാനം വോട്ടുമാണ് പ്രവചിക്കുന്നത്.

എറണാകുളത്ത് യുഡിഎഫ് 41 ശതമാനം വോട്ട് നേടും. എൽഡിഎഫ് 33 ശതമാനം വോട്ടും എൻഡിഎ 11 ശതമാനവും. ഇടുക്കിയിൽ യുഡിഎഫ് 44, എൽഡിഎഫ് 39, എൻഡിഎ ഒമ്പത് ശതമാനം.

കണ്ണൂരും കാസർകോടും യുഡിഎഫ് തിരിച്ചുപിടിക്കുമെന്നാണ് സർവേ പറയുന്നത്. കണ്ണൂർ മണ്ഡലത്തിൽ യുഡിഎഫ്: 49 ശതമാനം, എൽഡിഎഫ്: 38 ശതമാനം, എൻഡിഎ: 9 ശതമാം എന്ന രീതിയിലാണ് വോട്ടുനില. കാസർകോട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രാജ് മോഹൻ ഉണ്ണിത്താന് 43 ശതമാനം വോട്ട് ലഭിക്കും എന്നാണ് സർവേ പറയുന്നത്. എൽഡിഎഫ്: 35 ശതമാനം വോട്ട് കിട്ടും. എറണാകുളവും ഇടുക്കിയും യുഡിഎഫ് പിടിക്കും. എറണാകുളത്ത് യുഡിഎഫ് 41 ശതമാനം വോട്ട് നേടും. എൽഡിഎഫ് 33 ശതമാനം വോട്ട് നേടും. എൻഡിഎ വോട്ട് 11 ശതമാനമാണ്.

ഇടുക്കിയിൽ ഡീൻ കുര്യക്കോസ് യുഡിഎഫിനായി 44 ശതമാനം വോട്ട് പിടിക്കും. എൽഡിഎഫ് 39 ശതമാനമാണ് വോട്ട് പിടിക്കുക. എൻഡിഎ വോട്ട് ശതമാനം 9 ആയിരിക്കും രണ്ടു മണ്ഡലങ്ങളിലാണ് എൽഡിഎഫിന് മേൽക്കൈ പ്രവചിക്കുന്നത്. ചാലക്കുടിയിൽ ഇഞ്ചോടിഞ്ച് പോരാട്ടം എന്നാണ് സർവേ വിലയിരുത്തുന്നത്. കോട്ടയത്ത് അഭിപ്രായ സർവേ ഫലത്തിൽ യുഡിഎഫിനാണ് മുൻതൂക്കം. സംസ്ഥാനത്ത് കടുത്ത പോരാട്ടം നടക്കുന്ന കൊല്ലത്തും യുഡിഎഫിന് മേൽക്കൈയെന്നാണ് സർവേ പറയുന്നത്.[yop_poll id=2]