പത്തനംതിട്ട: കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയത്തില്‍ എല്ലാം നഷ്ടമായവര്‍ നിരവധിയാണ്. പ്രളയത്തെ അതിജീവിച്ച മലയാളി സമൂഹത്തിന് മുന്നില്‍ അടുത്ത കടമ്പ പുനര്‍നിര്‍മ്മാണമാണ്. സര്‍ക്കാരിന്റെ നവകേരള നിര്‍മ്മാണം എന്ന പ്രഖ്യാപനം ഒരിടത്തും എത്താതിരിക്കുകയും. ആയിരത്തിലേറെപ്പേര്‍ക്ക് ഇപ്പോഴും അടിയന്തര സഹായമായ 10000 രൂപ പോലും ലഭിക്കാതെയിരിക്കുകയും ചെയ്യുന്ന സാഹചര്യമാണ്. ഇവിടെയാണ് ഡോ. എം.എസ്. സുനില്‍ ടീച്ചറുടെ പ്രയത്‌നം അഭിനന്ദനം അര്‍ഹിക്കുന്നത്. നാലര മാസം കൊണ്ട പ്രളയത്തില്‍ പെട്ടവര്‍ക്ക് 14 വീട് നിര്‍മ്മിച്ച് നല്‍കിയിരിക്കുകയാണ് ഡോ. എംഎസ് സുനില്‍ ടീച്ചര്‍.
അവരുടെ മേല്‍ നോട്ടത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അഞ്ച് വീടുകളുടെ താക്കോല്‍ ദാനം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് അടൂര്‍ – ഏനാത്ത് മെതുകുമ്മേലില്‍ നടക്കും. – ബഹറിന്‍ ആസ്ഥാനമായ സീറോ മലബാര്‍ സൊസൈറ്റിയാണ് വീടുകളുടെ നിര്‍മ്മാണ ഫണ്ട് നല്‍കിയത്. സംസ്ഥാനത്തൊട്ടാകെ സര്‍ക്കാരിന്റെ പുനര്‍ നിര്‍മ്മാണ സഹായം കേവലം 10 ശതമാനം വീടുകള്‍ക്ക് മാത്രം ലഭിച്ചപ്പോഴാണ് നന്മയും നിശ്ചയ ദാര്‍ഢ്യവുമുള്ള ഒരു വനിത ഒറ്റയ്ക്ക് ഇത്രയും വീടുകള്‍ പാവപ്പെട്ടവര്‍ക്കായി നിര്‍മ്മിച്ചു നല്‍കാന്‍ മുന്നിട്ടിറങ്ങിയത്. ഇതല്ലേ യഥാര്‍ത്ഥ നവോത്ഥാനം എന്ന ചോദ്യമാണ് ഇപ്പോള്‍ പ്രസക്തമാകുന്നത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ റോയ് മാത്യുവാണ് ഇപ്പോള്‍ ഈ ചോദ്യം ഉന്നയിക്കുന്നത്.
പ്രളയത്തില്‍ 17000 വീടുകളാണ് പൂര്‍ണമായി തകര്‍ന്നത്. ഭാഗികമായി രണ്ട് ലക്ഷം വീടുകള്‍ക്ക് നഷ്ടമുണ്ടായി. കേവലം രണ്ടായിരത്തില്‍ താഴെ വീടുകള്‍ക്കാണ് നാലര മാസത്തിനിടയില്‍ എന്തെങ്കിലും സര്‍ക്കാര്‍ സഹായം ലഭിച്ചത്. പുനര്‍ നിര്‍മ്മാണ പ്രക്രിയകളില്‍ രാഷ്ട്രീയ നേതൃത്വത്തിനും ഉദ്യോഗസ്ഥര്‍ക്കും പതിവ് മാമൂലുകളിലാണ് താല്‍പര്യം . എന്തെങ്കിലും ക്രീയാത്മകമായി ചെയ്യാന്‍ വരുന്ന വരെ അധിക്ഷേപിച്ചും, വട്ടം കറക്കിയും ആനന്ദം കണ്ടെത്തുകയാണ് ഭരണക്കാരും ഉദ്യോഗസ്ഥരും.
മാധ്യമപ്രവര്‍ത്തകന്‍ റോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
നവ കേരള നിര്‍മ്മാണത്തിലെ പൂമരങ്ങള്‍
നവകേരള നിര്‍മ്മാണം എങ്ങുമെത്താതെ ഇഴയുമ്പോള്‍ നാലര മാസത്തിനിടയില്‍ പ്രളയബാധിതര്‍ക്ക് 14 വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയ ഡോ. എം എസ്. സുനില്‍ ടീച്ചറല്ലേ യഥാര്‍ത്ഥ നവകേരള ശില്പി. അവരുടെ മേല്‍ നോട്ടത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അഞ്ച് വീടുകളുടെ താക്കോല്‍ ദാനം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് അടുര്‍ – ഏനാത്ത് മെതുകുമ്മേലില്‍ നടക്കും. – ബഹറിന്‍ ആസ്ഥാനമായ സീറോ മലബാര്‍ സൊസൈറ്റിയാണ് വീടുകളുടെ നിര്‍മ്മാണ ഫണ്ട് നല്‍കിയത്. സംസ്ഥാനത്തൊട്ടാകെസര്‍ക്കാരിന്റെ പുനര്‍ നിര്‍മ്മാണ സഹായം കേവലം 10 ശതമാനം വീടുകള്‍ക്ക് മാത്രം ലഭിച്ചപ്പോഴാണ് നന്മയും നിശ്ചയ ദാര്‍ഢ്യവുമുള്ള ഒരു വനിത ഒറ്റയ്ക്ക് ഇത്രയും വീടുകള്‍ പാവപ്പെട്ടവര്‍ക്കായി നിര്‍മ്മിച്ചു നല്‍കാന്‍ മുന്നിട്ടിറങ്ങിയത്. ഇതല്ലേ യഥാര്‍ത്ഥ നവോത്ഥാനം?
പത്തനംതിട്ട കാതലിക്കേറ്റ് കോളജിലെ അദ്ധ്യാപികയായിരുന്ന ഡോ. സുനിലിന്റെ വര്‍ഷങ്ങളായുള്ള സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി കേന്ദ്ര സര്‍ക്കാര്‍ വനിതകള്‍ക്കായി നല്‍കുന്ന ഏറ്റവും വലിയ സിവിലിയന്‍ അവാര്‍ഡായ നാരിശക്തി പുരസ്‌കാര്‍ 2017 ല്‍ നല്‍കി..
സ്വന്തം നിലയ്ക്കും വ്യക്തികളുടെ സഹായത്തോടെയും വീടില്ലാത്തവര്‍ക്ക് ഇതിനോടകം 114 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ ഈ അദ്ധ്യാപികയ്ക് കഴിഞ്ഞിട്ടുണ്ട്. 2006 ല്‍ തന്റെ കോളജിലെ നിര്‍ദ്ധനയായ ഒരു പെണ്‍കുട്ടിക്ക് വീട് നിര്‍മ്മിച്ചു നല്‍കിയാണ് ഈ സേവന രംഗത്തേക്കിറങ്ങിയത്. പത്തനംതിട്ടയിലും പരിസരത്തുമാണ് മിക്ക വീടുകളും പണിഞ്ഞു നല്‍കിയിരിക്കുന്നത്. പ്രളയം ഏറ്റവും കൂടുതല്‍ നാശം വിതച്ച പാണ്ടനാട്ടിലാണ് സുനില്‍ ടീച്ചര്‍ പ്രളയത്തിനു ശേഷമുള്ള ആദ്യ വീട് നിര്‍മ്മിച്ചു നല്‍കിയത്. പ്രളയ ബാധിത പ്രദേശത്ത് പുതിയതായി പണി പൂര്‍ത്തിയാക്കിയ വീടെന്ന പ്രത്യേകതയും സുനിലിന്റെ വീടിനുണ്ട്. നടനും സംവിധായകനുമായ മധുപാലാണ് താക്കോല്‍ നല്‍കിയത്. പാണ്ടനാട്ടില്‍ നിരവധി പേര്‍ കേറിക്കിടക്കാനിടമില്ലാതെ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റിടങ്ങളിലും കിടക്കയാണ്. അവിടങ്ങളിലൊന്നും സര്‍ക്കാരിന്റെ കാരുണ്യം അടുത്ത കാലത്തൊന്നും കിട്ടുന്ന ലക്ഷണവു ്യുമില്ല.
പ്രളയത്തില്‍ 17000 വീടുകളാണ് പൂര്‍ണമായി തകര്‍ന്നത്. ഭാഗികമായി രണ്ട് ലക്ഷം വീടുകള്‍ക്ക് നഷ്ടമുണ്ടായി. കേവലം രണ്ടായിരത്തില്‍ താഴെ വീടുകള്‍ക്കാണ് നാലര മാസത്തിനിടയില്‍ എന്തെങ്കിലും സര്‍ക്കാര്‍ സഹായം ലഭിച്ചത്. പുനര്‍ നിര്‍മ്മാണ പ്രക്രിയകളില്‍ രാഷ്ട്രീയ നേതൃത്വത്തിനും ഉദ്യോഗസ്ഥര്‍ക്കും പതിവ് മാമൂലുകളിലാണ് താല്‍പര്യം . എന്തെങ്കിലും ക്രീയാത്മകമായി ചെയ്യാന്‍ വരുന്ന വരെ അധിക്ഷേപിച്ചും, വട്ടം കറക്കിയും ആനന്ദം കണ്ടെത്തുകയാണ് ഭരണക്കാരും ഉദ്യോഗസ്ഥരും. പണമില്ലായ്മ യല്ല യഥാര്‍ത്ഥ പ്രശ്നമെന്ന് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദീപാലയ എന്ന സന്നദ്ധ സംഘടനയുടെ മുന്‍ നിര പ്രവര്‍ത്തകനായ സഖി ജോണ്‍ പറയുന്നു. (ഡെല്‍ഹി ഹംദര്‍ദ് യൂണിവേഴ്സിറ്റിയിലെ മാനേജ്മെന്റ് അദ്ധ്യാപകനാണ് സഖി. രണ്ട് വര്‍ഷം മുമ്പ് തൃശൂര്‍ – പട്ടിക്കാട് സ്വദേശിയായ ബസ് ക്ലീനര്‍ക്ക് തന്റെ കിഡ്നി നല്‍കിയ വ്യക്തിയാണി അദ്ധ്യാപകന്‍. )
മറിച്ച് പൊതു പണം അടിച്ചു മാറ്റാനുള്ള രാഷ്ടീയ ക്കാരുടേയും ഉദ്യോഗസ്ഥരുടേയും മനോഭാവമാണ് നവകേരള നിര്‍മ്മാണത്തെ പിന്നോട്ടടിക്കുന്നതെന്നാണ് സ്വന്തം അനുഭവം കൊണ്ട് മനസിലാക്കിയതെന്ന് സഖി പറഞ്ഞു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഡല്‍ഹിയിലെ സന്നദ്ധ സംഘടനയായ ദീപാലയ എറണാകുളം – ചേന്ദമംഗലത്ത് രണ്ട് സ്‌ക്കൂളുകളുടെ പുനര്‍നിര്‍മ്മാണം ഏറ്റെടുക്കാനായി തയ്യാറായി മുന്നോട്ടുവന്നു. ഇതിനായി 40 ലക്ഷം രൂപയാണ് വകയിരുത്തിയത്. നിങ്ങള് സ്‌കൂള് പണിയാനൊന്നും മെനക്കെട്ട് ഡല്‍ഹിയില്‍ നിന്ന് വരണ്ട , കാശിങ്ങ് തന്നാ മതി, ഞങ്ങളെല്ലാം ചെയ്തോളമെന്നായി തങ്ങള്‍ സമീപിച്ച മന്ത്രിമാരുടേയും ഉദ്യോഗസ്ഥരുടേയും മനോഭാവം – ഒടുവില്‍ പണം കിട്ടില്ലെന്നുറപ്പായതോടെ പണി നടത്താന്‍ അനുമതി കിട്ടി. രണ്ട് മാസം കൊണ്ട് രണ്ട് സ്‌കൂള്‍ കെട്ടിടങ്ങള്‍ പഠന യോഗ്യമാക്കി. നാടു നശിച്ചാലും തങ്ങള്‍ക്ക് കിട്ടാനുള്ള മാമൂലുകള്‍ കിട്ടാതെ ഒന്നും നടത്തില്ലെന്ന മനോഭാവത്തിന് ഒരു മാറ്റവും വന്നിട്ടില്ലെന്നാണ് സഖി പറയുന്നത്. എന്തെങ്കിലും നന്മ ചെയ്യാന്‍ ഒരുങ്ങി വരുന്നവരുടെ കാശ് പിടുങ്ങുന്നതിലാണ് സംസ്ഥാനത്തെ ഭരണ വര്‍ഗത്തിനും ഉദ്യോഗസ്ഥ ര്‍ക്കും താല്പര്യമെന്നാണ് സഖിയുടെ അനുഭവം തെളിയിക്കുന്നത്.
നിരവധി സന്നദ്ധ സംഘടനകള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറായി വരുന്നുണ്ടെങ്കിലും അവരെ തൊടുന്യായങ്ങള്‍ പറഞ്ഞ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഓടിച്ചു വിടുകയാണ്. ഇപ്പോ നവകേരള നിര്‍മ്മാണം ശരിയാക്കാം എന്ന ഭരണക്കാരുടെ പതിവ് ബഡായികള്‍ക്കിടയിലാണ് സുനിലും സഖിയുമൊക്കെ നന്മയുടെ പൂമരമായി അവതരിക്കുന്നത്.