കൊറോണ നിരീക്ഷണത്തിലുള്ള വിദ്യാർത്ഥിനിയുടെ വീടിന് നേരെ ഡിവൈഎഫ്ഐ അക്രമണം

Jaihind News Bureau
Wednesday, April 8, 2020

പത്തനംതിട്ട തണ്ണിത്തോട്ടിൽ കൊറോണ നിരീക്ഷണത്തിലുള്ള വിദ്യാർത്ഥിനിയുടെ വീടിന് നേരെ ഡിവൈഎഫ്ഐ അക്രമണം. വീടിൻ്റെ ജനൽചില്ലുകളും വാതിലും തല്ലിതകർത്തു. സിപിഎം ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്.

കോയമ്പത്തൂരില്‍ നിന്നെത്തിയ പെണ്‍കുട്ടി വീട്ടില്‍ നിരീക്ഷണത്തിലാണ്. എന്നാല്‍ ക്വാറന്‍റൈനില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ പിതാവ് പുറത്തിറങ്ങി നടക്കുന്നെന്ന വ്യാജ പ്രചാരണം പ്രദേശത്തെ വാട്ട്‍സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചിരുന്നു. ഇത് പെണ്‍കുട്ടിയുടെ അച്ഛന്‍ ചോദ്യം ചെയ്തിരുന്നു. തുടർന്ന് മുഖ്യമന്ത്രിക്ക് ഇവർ പരാതിയും നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടിയുടെ വീടിന് നേരെ സംഘത്തിന്‍റെ ആക്രമണം ഉണ്ടായത്. വീടിന് നേരെ കല്ലേറ് നടത്തിയ സംഘം വീടിൻ്റെ ജനൽചില്ലുകളും വാതിലും തല്ലിതകർത്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.