പ്രതിപക്ഷ നേതാവിന്‍റെ ക്ലീന്‍ ഹാന്‍ഡ്സ് ചലഞ്ചിന് പത്തനംതിട്ടയില്‍ മികച്ച തുടക്കം

Jaihind News Bureau
Wednesday, March 18, 2020

പത്തനംതിട്ട: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആഹ്വാനം ചെയ്ത ക്ലീൻ ഹാൻഡ്സ് ചലഞ്ചിന് പത്തനംതിട്ട ജില്ലയിൽ മികച്ച തുടക്കം.  രാജീവ് യൂത്ത് ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ആസ്ഥാനത്തടക്കം പത്ത് കേന്ദ്രങ്ങളിലാണ് ചലഞ്ചിന് തുടക്കംകുറിച്ചത്.  പരിപാടിയില്‍ കോവിഡ് 19നെ പ്രതിരോധിക്കുന്നതിനുള്ള മെഡിസിൻ കിറ്റുകളും വിതരണം ചെയ്തു.

പരിപാടിയുടെ ജില്ലാതല ഉത്ഘാടനം നഗരസഭാ സ്വകാര്യ ബസ് സ്റ്റാന്‍റിലും ജനറൽ ആശുപത്രിയിലും ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡന്‍റ് വെട്ടൂർ ജ്യോതിപ്രസാദ് ഉത്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ നഹാസ് പത്തനംതിട്ട അദ്ധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ജോൺസൺ വിളവിനാൽ, തട്ടയിൽ ഹരികുമാർ, യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി ആരിഫ്ഖാൻ, ജിതിൻ മല്ലപ്പുഴശ്ശേരി ,മനോഷ് കുമാർ, സ്റ്റാലിൻ മണ്ണൂരേത്ത് എന്നിവർ നേതൃത്വം നൽകി.  പ്രതിരോധ പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടമായി 500 മാസ്ക്കുകൾ ജില്ലാ കളക്ടർക്ക് കൈമാറിയിരുന്നു.