ബുൾഡോസറും , ബൂട്ടും ഫാസിസ്റ്റ് ഭരണകൂടങ്ങളുടെ ആയുധങ്ങളാണ്: കേരള പോലീസില്‍ ക്രിമിനല്‍വത്കരണം : യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ്

Jaihind Webdesk
Thursday, April 21, 2022

സംസ്ഥാന പോലീസ് എത്രത്തോളം ക്രിമിനൽ വത്കരിച്ചു എന്നതിന്‍റെ ഉദാഹരണമാണ് കോൺഗ്രസ് പ്രവർത്തകരെ ചവിട്ടിയ പോലീസുകാരനെന്ന് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ് സുധീർ ഷ. ജനാധിപത്യ രീതിയിൽ സമരം ചെയ്യുന്നവരുടെ അടിവയറ്റിൽ ബൂട്ട് പതിപ്പിക്കുന്നവർ സേനക്കും , സമൂഹത്തിനും ഒരുപോലെ ഭീഷണിയും അപകടവുമാണ് . കഴക്കൂട്ടത്ത് കോൺഗ്രസ് പ്രവർത്തകനെ ചവിട്ടിയത് മംഗലപുരം പോലീസ് സ്റ്റേഷനിലെ ഷബീർ (സിപിഒ 3128) ആണെന്നും സുധീർ ഷ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം :

കേരള പോലീസ് എത്രത്തോളം ക്രിമിനൽ വത്കരിച്ചു എന്നതിന്റെ ഉദാഹരണമാണ് ഈ പോലീസുകാരൻ . മംഗലപുരം പോലീസ് സ്റ്റേഷനിലെ ഷബീർ. (CPO 3128) എന്ന കാക്കിയിട്ട കാട്ടാളൻ . ജനാധിപത്യ രീതിയിൽ സമരം ചെയ്യുന്നവരുടെ അടിവയറ്റിൽ ബൂട്ട് പതിപ്പിക്കുന്നവൻ
സേനക്കും , സമൂഹത്തിനും ഒരുപോലെ ഭീഷണിയും അപകടവുമാണ് . ഈ ക്രിമിനലിനെ സർവ്വീസിൽ നിന്നും പിരിച്ച് വിടണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെടുന്നു.
ബുൾഡോസറും , ബൂട്ടും ഒരു പോലെ ഫാസിസ്റ്റ് ഭരണകൂടങ്ങളുടെ ആയുധങ്ങളാണ്…