മാറുന്ന വിദ്യാഭ്യാസരംഗം: സെമിനാര്‍ കുട്ടികള്‍ക്കായി ശശിതരൂര്‍ എം.പിയുമായി സംവാദം

Jaihind Webdesk
Wednesday, January 2, 2019

SasiTharoor

ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ വിദ്യാഭ്യാസരംഗത്ത് ഉണ്ടാകുന്ന നവ സമീപനങ്ങള്‍ എന്ന വിഷയത്തില്‍ ഇന്റര്‍നാഷണല്‍ ഫൌണ്ടേഷന്‍ ഫോര്‍ ഫ്യൂച്ചറിസ്റ്റിക് എഡ്യൂക്കേഷണല്‍ റിസര്‍ച്ചും, ഓള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസും ചേര്‍ന്ന് സ്‌കൂള്‍ കുട്ടികള്‍ക്കായി സെമിനാര്‍ സംഘടിപ്പിക്കുന്നു.

ജനുവരി 5 ശനിയാഴ്ച കനകക്കുന്ന് മെയിന്‍ ഹാളില്‍ നടക്കുന്ന സെമിനാറില്‍ ഡോ. ശശി തരൂര്‍ എം. പി അധ്യക്ഷനായിരിക്കും. രാവിലെ ഒന്‍പതിന് ആരംഭിച്ച് ഉച്ചക്ക് ഒരുമണിയോട് കൂടി സമാപിക്കുന്ന സെമിനാറില്‍ തിരുവനന്തപുരത്തെ വിവിധ സ്‌കൂളുകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട കുട്ടികളും മാതാപിതാക്കളും അധ്യാപകരും പങ്കെടുക്കും.

ഇലക്ട്രോമെക്കാനിക്കല്‍ പ്രോഡക്ട് ഡിസൈനര്‍ കേശവപ്രസാദ്, ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റിട്യൂട്ട് ഓഫ് ടെക്നോളജീസ് വൈസ് ചാന്‍സലര്‍ ഡോ. കുഞ്ചറിയ ഐസക്ക്,ഐ.എസ്.സി.ഇ മെമ്പര്‍ ഫാ.മാത്യു കാരൂര്‍ എന്നിവരടക്കം നിരവധി പ്രഗത്ഭര്‍ സെമിനാറിന്‍റെ ഭാഗമാകും.

വിദ്യാഭ്യാസ മേഖലയില്‍ ടെക്നോളജിയും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍റസും ഉപയോഗിച്ചാല്‍ ഉണ്ടാകാവുന്ന ദ്രുതഗതിയിലുള്ള വളര്‍ച്ചയും അതിന്റെ സാധ്യതകളും ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ചര്‍ച്ചക്ക് വിഷയമാകും. കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ചോദ്യങ്ങള്‍ ചോദിക്കുന്നതിനും ആശയങ്ങള്‍ പങ്കുവയ്ക്കുന്നതിനും അവസരം ലഭിക്കും.