ലോക്ഡൗണ്‍: ഡല്‍ഹിയിലെ മലയാളി വിദ്യാര്‍ത്ഥികളെ കുടിയൊഴിപ്പിക്കരുത്; ഡല്‍ഹി മുഖ്യമന്ത്രിക്ക് ഉമ്മന്‍ ചാണ്ടി കത്ത് നല്‍കി

ലോക്ഡൗണിനെ തുടര്‍ന്ന് ഒരു മാസത്തോളമായി കേരളത്തിലുള്ള ഡല്‍ഹിയിലെ മലയാളി വിദ്യാര്‍ത്ഥികളെ വാടകയുമായി ബന്ധപ്പെട്ട് വീട്ടുടമകള്‍ ഫോണില്‍ ഭീഷണിപ്പെടുത്തുന്നതായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.  മുഖ്യമന്ത്രി ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം  കത്തില്‍  ആവശ്യപ്പെട്ടു.

വാടകക്കാരെ കുടിയൊഴിപ്പിക്കരുതെന്നും അവരില്‍ നിന്ന് നിര്‍ബന്ധപൂര്‍വം വാടക വാങ്ങരുതെന്നും ലോക്ഡൗണ്‍ സംബന്ധിച്ച് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തിലുണ്ട്. ഇതിനു വിരുദ്ധമായാണ് ഡല്‍ഹിയിലെ വീട്ടുടമകള്‍ പ്രവര്‍ത്തിക്കുന്നത്. ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ മൈത്രി ഇതു സംബന്ധിച്ച് നിവേദനം നല്‍കിയിട്ടുണ്ട്. എല്ലാവരും എവിടാണോ അവിടെ തുടരണമെന്നാണ് ലോക്ഡൗണ്‍ കാലത്തെ നിര്‍ദേശം. മെയ് 3 വരെ ലോക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ കേരളത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഡല്‍ഹിയില്‍ എത്താന്‍ കഴിയില്ലെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

Comments (0)
Add Comment