ജക്കാർത്തയിൽ ശ്രീവിജയ എയർലൈൻസിന്‍റെ വിമാനം കാണാതായി

Jaihind News Bureau
Saturday, January 9, 2021

ജക്കാർത്തയിൽ ശ്രീവിജയ എയർലൈൻസിന്‍റെ വിമാനം കാണാതായി. എസ്.ജെ 182 എന്ന വിമാനമാണ് കാണാതായത്. ജക്കാർത്തയിൽ നിന്ന്
പശ്ചിമ കാളമണ്ടം പ്രവിശ്യയിലെ പോണ്ടിയാനാക്കിലേക്ക് യാത്ര പുറപ്പെട്ട വിമാനമാണ് പറന്നുയർന്ന ഉടൻ അപ്രത്യക്ഷമായത്. പറന്നുയർന്ന് അഞ്ച് മിനിറ്റിനുള്ളിൽ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. അമ്പത് യാത്രക്കാർ വിമാനത്തിൽ ഉണ്ടായിരുന്നതായാണ് വിവരം. യാത്രക്കാരിൽ അഞ്ചു കുട്ടികളും ഒരു നവജാത ശിശുവും ഉൾപ്പെടും. വിമാനം 3000 മീറ്റർ ഉയരത്തിൽ നിന്ന് താഴേക്ക് വന്ന് റഡാറിൽ നിന്ന് അപ്രത്യക്ഷമായെന്നാണ്. റിപ്പോർട്ടുകൾ. 27 വർഷം പഴക്കമുള്ള ബോയിംഗ് വിമാനമാണ് അപകടത്തിൽപ്പെട്ടത്.