ശബരിമല സ്ത്രീ പ്രവേശനം : ദേവസ്വം ബോർഡിന് വേണ്ടി ശേഖർ നാഫ്ടെ ഹാജരാകും
Monday, November 12, 2018
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ദേവസ്വം ബോർഡിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ശേഖർ നാഫ്ടെ ഹാജരാകും. ആര്യമ സുന്ദരം പിന്മാറിയ സാഹചര്യത്തിലാണ് തീരുമാനം. നാളെ ഹർജികൾ പരിഗണിക്കുമ്പോൾ നാഫ്ടെ ബോർഡിന്‍റെ നിലപാട് കോടതിയെ അറിയിക്കും.