യൂറോ കപ്പ് ഫുട്‌ബോളിന് യോഗ്യത നേടി സ്‌പെയ്ൻ

Jaihind News Bureau
Thursday, October 17, 2019

മുൻ ചാമ്പ്യൻമാരായ സ്‌പെയ്ൻ യൂറോ കപ്പ് ഫുട്‌ബോളിന് യോഗ്യത നേടി. സ്വീഡനോട് സമനില വഴങ്ങിയതോടെയാണ് സ്‌പെയ്‌നിന്‍റെ യൂറോ കപ്പ് പ്രവേശം. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് സ്‌പെയ്ൻ സമനില വഴങ്ങുന്നത്. ഇതോടെ യോഗ്യത നേടിയ ടീമുകളുടെ എണ്ണം പത്തായി. 24 ടീമുകൾക്കാണ് ആകെ യോഗ്യത.

തുല്യശക്തികളുടെ പോരാട്ടം എന്ന് തോന്നിപ്പിക്കും വിധമായിരുന്നു മത്സരം. സ്വീഡൻ തുടക്കത്തിലേ ലീഡ് നേടി. മാർകസ് ബെർഗിന്റെ ഹെഡറിലൂടെയായിരുന്നു 50-ആം മിനുട്ടിൽ സ്വീഡിൻ മുന്നിലെത്തിയത്.

റോബിൻ ക്വയിസനിന്‍റെ ഹെഡർ സ്‌പെയ്ൻ ഗോൾ കീപ്പർ ഡേവിഡ് ഡെഗെയ തട്ടിയകറ്റുകയായിരുന്നു.

മത്സരം അവസാനിക്കാൻ മിനുട്ടുകൾ ശേഷിക്കെയാണ് തോൽവി മണത്ത സ്‌പെയ്ൻ ഗോൾ കണ്ട്ത്. ഇഞ്ചുറി ടൈമിൽ റോഡ്രിഗോയാണ് സ്‌പെയ്‌നിനെ രക്ഷിച്ചത്.

ജയത്തോടെ യൂറോ കപ്പ് യോഗ്യത സ്‌പെയ്ൻ സ്വന്തമാക്കി.

അതേസമയം, മറ്റൊരു മത്സരത്തിൽ ഇറ്റലി അഞ്ച് ഗോളുകൾക്ക് ലിച്ചെൻസ്‌റ്റെയ്‌നെ തകർത്തു. ഇതിനോടകം യോഗ്യത ഉറപ്പാക്കിയ ഇറ്റലി എല്ലാ മത്സരങ്ങളും ജയിച്ചു.