പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ വീണ്ടും പാമ്പ്; പിടികൂടിയത് സർജിക്കല്‍ വാർഡില്‍ നിന്ന്

Jaihind Webdesk
Thursday, June 22, 2023

മലപ്പുറം: പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ നിന്ന് വീണ്ടും പാമ്പിനെ പിടികൂടി. സർജിക്കൽ വാർഡിന് അകത്തുനിന്നാണ് പാമ്പിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ സർജിക്കൽ വാർഡിൽ നിന്ന് 11 പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടിയതിനാൽ വാർഡ് അടച്ചിരുന്നു. ഇവിടെ നിന്നാണ് ഇന്ന് രണ്ട് പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടിയത്.