വിദ്യാർത്ഥികള്‍ക്ക് സിവില്‍ സർവീസ് പരിശീലനത്തിനായി സ്മാർട്ട്-കെ പദ്ധതി; കെസി വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്തു

Jaihind Webdesk
Saturday, November 27, 2021

കൊല്ലം : കേരളത്തിലെ സിവിൽ സർവീസ് സമൂഹം സാധാരണക്കാരും പാവപ്പെട്ടവരുമായ കുട്ടികളേയും അടുത്ത തലമുറയേയും സിവിൽ സർവീസ് രംഗത്തേക്ക് എത്തിക്കുന്നതിൽ മതിയായ സംഭാവന നൽകുന്നില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. അന്യ സംസ്ഥാനങ്ങളിൽ സിവിൽ സർവീസ് രംഗത്തുള്ളവർ അടുത്ത തലമുറയെ വാർത്തെടുക്കുന്നതിന് മികച്ച പിന്തുണയാണ് നൽകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊല്ലം കരുനാഗപ്പള്ളിയിൽ സി ആർ മഹേഷ് എംഎല്‍എ വിദ്യാർത്ഥികൾക്കായി ആരംഭിച്ച സ്മാർട്ട്-കെ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെസി വേണുഗോപാല്‍ എംപി. മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും തെരഞ്ഞെടുത്ത 600 വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് പരിശീലനമൊരുക്കുന്നതാണ് സ്മാർട്ട്-കെ പരിശീലന പരിപാടി.