ജഡ്ജിയുടെ നേതൃത്വത്തില്‍ സ്വതന്ത്ര അന്വേഷണം വേണം ; ഫോണ്‍ ചോർത്തലില്‍ ശശി തരൂര്‍ എം.പി

Jaihind Webdesk
Monday, July 19, 2021

ന്യൂഡല്‍ഹി : പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ ജഡ്ജിയുടെ നേതൃത്വത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് ശശി തരൂര്‍ എം.പി ആവശ്യപ്പെട്ടു. വിഷയം പാര്‍ലമെന്റ് ഐ.ടി സമിതി അന്വേഷിച്ചതാണ്. ഐ.ടി, ആഭ്യന്തരമന്ത്രാലയ പ്രതിനിധികളെ സമിതി വിളിച്ചെങ്കിലും ആരും എത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തില്‍ പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും അടിയന്തര പ്രമേയത്തിന് നോട്ടീസ്. എൻ.കെ.പ്രേമചന്ദ്രൻ എം.പി ലോക്സഭയിലും ബിനോയ് വിശ്വം എം.പി രാജ്യസഭയിലും നോട്ടീസ് നല്‍കി. സഭ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്നാണ് ആവശ്യം.