കർണ്ണാടക അതിർത്തിയിലെ ഗുരുതരമായ അവസ്ഥയിൽ അടിയന്തിരമായി ഇടപെടും; മുഖ്യമന്ത്രിയുമായി പ്രശ്‌നം ചർച്ച ചെയ്യും : ഡി.കെ ശിവകുമാർ

Jaihind News Bureau
Sunday, March 29, 2020

കർണ്ണാടക അതിർത്തിയിൽ ഗുരുതരമായ അവസ്ഥയിൽ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന രോഗികളെ പോലും തടയുന്നതും അത് മൂലം മരണം സംഭവിക്കുന്നതുമായ സാഹചര്യം കർണ്ണാടക പി സി സി പ്രസിഡന്‍റ് ഡി.കെ. ശിവകുമാറിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. വിഷയത്തിൽ അടിയന്തിര ഇടപെടൽ നടത്തണമെന്ന് അദ്ദേഹത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഇന്ന് 12 മണിക്ക് കർണ്ണാടക മുഖ്യമന്ത്രിയുമായി പ്രശ്നം ചർച്ച ചെയ്യുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ടെന്നും ഷാഫി പറമ്പില്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.