മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമില്ലാത്തത് മുഖ്യമന്ത്രിക്ക് മാത്രം; ശിവശങ്കറിന്‍റെ ഗോഡ്ഫാദർ പിണറായിയെന്ന് ഷാഫി പറമ്പിൽ

Jaihind News Bureau
Monday, August 24, 2020

 

തിരുവനന്തപുരം: മുഖ്യമന്ത്രിയാണ് ശിവശങ്കറിന്‍റെ ഒരേയൊരു ഗോഡ്ഫാദറെന്ന് ഷാഫി പറമ്പിൽ എംഎൽഎ. കേരളത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമില്ലാത്തത് മുഖ്യമന്ത്രിയ്ക്കു മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു. എന്‍ഐഎ അന്വേഷിക്കുന്ന കേസുകളുടെ ഉറവിടമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറി. വിമർശനങ്ങളോട് അസഹിഷ്ണുത പാടില്ലെന്നും അദ്ദേഹം പറഞ്ഞു. പി.എസ്.സി പരീക്ഷക്ക് പഠിച്ച് പരീക്ഷയഴുതിവരെ നോക്കുക്കുത്തിയാക്കി പിൻവാതിൽ നിയമനങ്ങൾ നടത്തിയവരിൽ അവിശ്വാസം രേഖപ്പെടുത്തുന്നത് ധാർമ്മിക ഉത്തരവാദിത്വമാണെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.

കേരളത്തിലെ എല്ലാ ചെറുപ്പക്കാർക്കും സ്വപ്നയാകാൻ പറ്റില്ല, കേരളത്തിലെ എല്ലാ ചെറുപ്പക്കാരുടെയും ചിറ്റപ്പൻ ഇ.പി ജയരാജനല്ല. കേരളത്തിലെ എല്ലാ ചെറുപ്പക്കാരുടെയും കൊച്ചാപ്പ കെ.ടി ജലീലല്ല. അവർ പഠിച്ചെഴുതിയ റാങ്ക് ലിസ്റ്റിലെ ജോലിയാണ് ചോദിക്കുന്നത്. ജോലി ബക്കറ്റിലെടുത്ത് വച്ചിട്ടുണ്ടോ എന്നാണ് പിഎസ്​സി ചോദിക്കുന്നത്. സ്വപ്നമാർക്കുള്ള ജോലി എടുത്ത വച്ച ബക്കറ്റ് ക്ലിഫ് ഹൗസിലായിരുന്നോ എന്നും ഷാഫി പറമ്പില്‍ ചോദിച്ചു.