മഹാരാജാസില്‍ എസ്എഫ്ഐ ഗുണ്ടായിസം ; കെ.എസ്.യു പ്രവർത്തകന് ക്രൂരമർദ്ദനം, പരിക്ക്

Jaihind Webdesk
Sunday, July 25, 2021

കൊച്ചി : എറണാകുളം മഹാരാജാസ് കോളേജ് ഹോസ്റ്റലിൽ  എസ്എഫ്ഐ ഗുണ്ടായിസം. കഴിഞ്ഞദിവസം അർധരാത്രി നടന്ന ആക്രമണത്തില്‍ കെ.എസ്.യു പ്രവർത്തകന് ക്രൂരമർദ്ദനമേറ്റു. ഗുരുതരപരിക്കേറ്റ മൂന്നാം വർഷ വിദ്യാർത്ഥി നിയാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദ്ദനത്തില്‍ നിയാസിന്‍റെ മൂക്കിന്‍റെ പാലത്തിന് പൊട്ടലുണ്ട്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുടെയും ഒന്നാം വർഷ വിദ്യാർത്ഥികളുടെയും നേതൃത്വത്തിലായിരുന്നു ആക്രമണം.