സഹോദരിക്കെതിരെ DYFI നേതാവിന്‍റെ ലൈംഗികാതിക്രമം; പരാതിപ്പെട്ടിട്ടും നടപടിയെടുക്കാതെ പോലീസ്

Jaihind Webdesk
Tuesday, September 4, 2018

മലപ്പുറം: സഹോദരിക്കെതിരെ ഡി.വൈ.എഫ്.ഐ നേതാവിന്‍റെ ലൈംഗികാതിക്രമം. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 21വയസുകാരിയാണ് സഹോദരനിൽ നിന്ന് രക്ഷ തേടുന്നത്. പരാതി നൽകി ദിവസങ്ങൾ പിന്നിട്ടെങ്കിലും അറസ്റ്റ് വൈകിപ്പിച്ച് ഡി.വൈ.എഫ്.ഐ നേതാവിനെ സംരക്ഷിക്കുകയാണ് പാണ്ടിക്കാട് പോലീസ്.

മലപ്പുറം പാണ്ടിക്കാട്ടെ ഡി.വൈ.എഫ്.ഐ നേതാവാണ് പെൺകുട്ടി ആരോപണം ഉന്നയിക്കുന്ന സഹോദരൻ. ഇക്കാര്യം പുറത്തു പറഞ്ഞാൽ കൊല്ലുമെന്നും യുവനേതാവ് പെൺകുട്ടിയെ  ഭീഷണിപ്പെടുത്തി.

https://youtu.be/Vaaee6vTrMc

സഹോദരന്‍റെ  ലൈംഗികാതിക്രമത്തിൽ  മാനസികമായി തളർന്ന പെൺകുട്ടി പത്തൊമ്പതാം വയസിൽ വിവാഹിതയായെങ്കിലും ബന്ധം വേർപ്പെടുത്തി. ഇത് എന്തിനുമുള്ള ലൈസൻസായി കണ്ടായിരുന്നു പിന്നീട് സഹോദരൻറെ അതിക്രമം.

സഹോദരനെതിരെ പരാതി നൽകിയെങ്കിലും ഡി.വൈ.എഫ്.ഐ നേതാവിനെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസിന്. പെൺകുട്ടിക്ക് പഠനം പൂർത്തിയാക്കണം. ജോലി നേടണം.
ആഗ്രഹങ്ങൾ  ഒരുപാടുണ്ട്. രക്തബന്ധം മറന്ന് യുവനേതാവ്  ചമയുന്ന സഹോദരനെ  നിയമത്തിന് മുന്നിലെത്തിച്ചേ മതിയാകൂ.