പി.വി അന്‍വറിന് തിരിച്ചടി; ചീങ്കണ്ണിപ്പാലിയിലെ തടയണ പൊളിക്കണമെന്ന് ഹൈക്കോടതി

Jaihind Webdesk
Friday, April 12, 2019

P.V-Anwar-MLA

പൊന്നാനിയിലെ ഇടത് സ്ഥാനാര്‍ത്ഥി പി.വി അന്‍വറിന് ഹൈക്കോടതിയില്‍ തിരിച്ചടി. ചീങ്കണ്ണിപ്പാലിയിലെ വിവാദ തടയണ ഉടന്‍ പൊളിക്കണമെന്ന് ഹൈക്കോടതി. തുറന്നുവിടാമെന്ന ഉറപ്പ് പാലിക്കാത്തതിനെ തുടർന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.

തടയണയില്‍ വെള്ളം സംഭരിച്ചിരിക്കുന്നത് ആദിവാസികളുടെ ജീവന് ഭീഷണിയാണെന്ന് കോടതി നിരീക്ഷിച്ചു. പുഴയുടെ സ്ഴാഭാവിക ഒഴുക്ക് തടസപ്പെടുത്തിയാണ് തടയണയുടെ നിർമാണമെന്നും മണ്‍സൂണിന് മുമ്പ് തടയണ പൊളിക്കണമെന്നും നേരത്തെ വിദഗ്ധസമിതി റിപ്പോർട്ട് ചെയ്തിരുന്നു.