അയോധ്യതർക്കഭൂമി കേസ് : മധ്യസ്ഥ ചർച്ചയുടെ അന്തിമ റിപ്പോർട്ട് സുപ്രീംകോടതി ഇന്ന് പരിശോധിക്കും

Jaihind News Bureau
Friday, August 2, 2019

ayodhya-supreme-court-image

അയോധ്യതർക്കഭൂമി കേസിലെ മധ്യസ്ഥ ചർച്ചയുടെ അന്തിമ റിപ്പോർട്ട് സുപ്രീംകോടതി ഇന്ന് പരിശോധിക്കും. നേരത്തെ ആഗസ്റ്റ് 15 വരെ കോടതി മധ്യസ്ഥ ചർച്ചകൾക്ക് സമയം അനുവദിച്ചിരുന്നു. എന്നാൽ മധ്യസ്ഥ ചർച്ച ഫലപ്രദമല്ലെന്നും അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള അപ്പീലുകൾ ഉടൻ കേൾക്കണമെന്നും ആവശ്യപ്പെട്ട് കക്ഷിയായ ഗോപാൽ സിങ് വീണ്ടും ഹർജി നൽകിയതോടെയാണ് കോടതി റിപ്പോർട്ട് തേടിയത്. ചർച്ച ഫലപ്രദമല്ലെന്നാണ് റിപ്പോർട്ട് എങ്കിൽ പ്രധാന ഹർജിയിൽ വാദം കേൾക്കുന്നതിൽ കോടതിയുടെ തീരുമാനം ഇന്നുണ്ടാകും.