രാകേഷ് അസ്താനയുടെ നിയമനം : എതിർ ഹർജി ഇന്ന് പരിഗണിക്കും

Jaihind Webdesk
Thursday, January 31, 2019

രാകേഷ് അസ്താനയെ സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ഡയറക്ടര്‍ ആയി നിയമിച്ചതിനെതിരെ അഭിഭാഷകന്‍ എം എല്‍ ശര്‍മ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സി ബ ഐ മുന്‍ സ്‌പെഷ്യല്‍ ഡയറക്ടറായിരുന്ന അസ്താനയെ സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ഡയറക്ടര്‍ സ്ഥാനത്തേക്ക് മാറ്റി കൊണ്ട് ജനുവരി 17നാണ് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം ഉത്തരവിറക്കിയത്. അഴിമതി കേസില്‍ കുറ്റാരോപിതനായ രാകേഷ് അസ്താനക്കെതിരെ എഫ് ഐ ആര്‍ നിലനില്‍ക്കെ പുതിയ ചുമതല നല്‍കിയത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയി, ജസ്റ്റിസുമാരായ ദീപക് ഗുപ്ത,സജ്ഞീവ് ഖന്ന എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.