രാകേഷ് അസ്താനക്കെതിരെ അന്വേഷണം തുടരാം; ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി

Jaihind Webdesk
Friday, January 11, 2019

ദില്ലി: തനിക്കെതിരായ കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താന സമര്‍പ്പിച്ച ഹര്‍ജ്ജി ദില്ലി ഹൈക്കോടതി തള്ളി. അസ്താനക്കെതിരായ കേസുകള്‍ തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ആറ് കൈക്കൂലിക്കേസുകളിലെ എഫ്.ഐ.ആറുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അസ്താന ദില്ലി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

കൈക്കൂലി കേസില്‍ രാകേഷ് അസ്താനയ്‌ക്കെതിരെ തെളിവുകള്‍ ഉണ്ടെന്ന് സിബിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. എഫ്.ഐ.ആര്‍ റദ്ദാക്കാനാവില്ലെന്ന് സി.ബി.ഐ ദില്ലി ഹൈക്കോടതിയെ അറിയിച്ചിരുന്നു. അസ്താനക്കെതിരെ പരാതി നല്‍കിയ സതീഷ് സനയ്ക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ കോടതി ഉത്തരവും ഇട്ടിരുന്നു.