കൈക്കൂലി കേസ്; രാകേഷ് അസ്താനയുടെ ഹര്‍ജിയില്‍ വിധി ഇന്ന്

Jaihind Webdesk
Friday, January 11, 2019

സി.ബി.ഐ സ്‌പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയ്‌ക്കെതിരായ കേസ് റദ്ദാക്കണമെന്ന ഹർജിയിൽ ഡൽഹി ഹൈക്കോടതി ഇന്ന് വിധി പറയും. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അസ്താന നൽകിയ ഹർജിയാണ് കോടതി ഇന്ന് പരിഗണിക്കുന്നത്.

കൈക്കൂലി കേസിൽ രാകേഷ് അസ്താനയ്‌ക്കെതിരെ തെളിവുകൾ ഉണ്ടെന്ന് സി.ബി.ഐ നേരത്തെ വ്യക്തമാക്കിയിരുന്നു. എഫ്.ഐ.ആർ റദ്ദാക്കാനാവില്ലെന്ന് സി.ബി.ഐ ഡൽഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു. അസ്താനയ്‌ക്കെതിരെ പരാതി നൽകിയ സതീഷ് സനയ്ക്ക് പൊലീസ് സംരക്ഷണം നൽകാൻ കോടതി ഉത്തരവും ഇട്ടിരുന്നു.