ഭീഷണി സന്ദേശം : രാജീവ് ധവാന്‍റെ കോടതിയലക്ഷ്യ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

Jaihind News Bureau
Tuesday, September 3, 2019

അയോധ്യ തർക്ക ഭൂമി കേസിൽ മുസ്‌ലിം കക്ഷികൾക്ക് വേണ്ടി ഹാജരായതിന് ഭീഷണി സന്ദേശം ലഭിച്ചെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകൻ രാജീവ് ധവാൻ നൽകിയ കോടതി അലക്ഷ്യ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മുസ്‌ലിം സംഘടനകൾക്ക് വേണ്ടി ഹാജരായതിന് ചെന്നൈ സ്വദേശിയായ പ്രൊഫ. എൻ ഷൺമുഖം കഴിഞ്ഞ മാസം 14ന് ഭീഷണി കത്തയച്ചു എന്നാണ് ഹർജിയിൽ ധവാൻ വ്യക്തമാക്കിയിരിക്കുന്നത്. ഇത് കൂടാതെ വാട്സ് ആപ്പ് സന്ദേശം വഴിയും ഭീഷണി ലഭിച്ചെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. അയോധ്യ കേസ് പരിഗണിക്കുന്ന 5 അംഗ ഭരണ ഘടനാ ബഞ്ച് തന്നെയാണ് കോടതി അലക്ഷ്യ ഹർജിയും കേൾക്കുന്നത്