ബംഗാളില്‍ രഥയാത്ര നടത്താന്‍ അനുമതി തേടിയുള്ള ബിജെപി ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ക്രിസ്മസ് അവധിക്കായി അടച്ച കോടതി ജനുവരി രണ്ടിന് മാത്രമേ തുറക്കുകയുള്ളൂ.
ബിജെപിയുടെ ഹര്‍ജി ഉടന്‍ പരിഗണിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
രഥയാത്രയ്ക്ക് കൊല്‍ക്കത്ത ഹൈക്കോടതി അനുമതി നിഷേധിച്ച സാഹചര്യത്തിലായിരുന്നു ബിജെപി ബംഗാള്‍ ഘടകം സുപ്രീം കോടതിയെ സമീപിച്ചത്.
വര്‍ഗ്ഗീയ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട്കള്‍ പരിഗണിച്ചായിരുന്നു അന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് രഥയാത്രക്കുള്ള അനുമതി നിഷേധിച്ചത്.സംസ്ഥാനത്തെ 42 ലോക്‌സഭാ മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്നവിധത്തില്‍ മൂന്ന് രഥയാത്രകളാണ് ബി.ജെ.പി ബംഗാള്‍ഘടകം പദ്ധതിയിട്ടിരുന്നത്.
ഇതില്‍ ആദ്യത്തേതാണ് കൂച്ച്‌ബിഹാര്‍ ജില്ലയില്‍നിന്ന് തുടങ്ങാനിരുന്നത്. 24 പര്‍ഗാനാസ്-തെക്ക് ജില്ലയില്‍നിന്ന് ഡിസംബര്‍ ഒന്‍പതിനും ബീര്‍ഭൂം ജില്ലയിലെ താരാപീഠ് ക്ഷേത്രത്തില്‍നിന്ന് 14-നുമാണ് മറ്റ് രഥയാത്രകള്‍ പുറപ്പെടാന്‍ ഉദ്ദേശിച്ചിരുന്നത്.
https://www.youtube.com/watch?v=q-3C4_nEioU