ശബരിമല നട തുറന്നു ; ഇനി ശരണമന്ത്രങ്ങളുടെ പുണ്യകാലം

ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രനട തുറന്നു. നിരവധി ഭക്തരാണ് സന്നിധാനത്ത് ദർശനത്തിനായി എത്തിച്ചേർന്നത്.

ശരണം വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ തന്ത്രി കണ്ഠര് മഹേശ്വര് മോഹനരും മേല്‍ശാന്തി വി.എന്‍ വാസുദേവന്‍ നമ്പൂതിരിയും ചേര്‍ന്നാണ് ശബരിമല നട തുറന്നത്. നട തുറന്നതിന് ശേഷം ഭക്തർക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു. തുടർന്ന് ദീപാരാധനയ്ക്ക് ശേഷം സന്നിധാനത്തെയും മാളികപ്പുറത്തെയും പുതിയ മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങുകളും സന്നിധാനത്ത് നടന്നു.

ശബരിമല മേല്‍ശാന്തിയായി എ.കെ സുധീര്‍ നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തിയായി എം.എസ് പരമേശ്വരന്‍ നമ്പൂതിരിയും സ്ഥാനമേറ്റു. നടതുറപ്പ് ദിവസം സന്നിധാനത്ത് പ്രത്യേകപൂജകള്‍ ഒന്നുമില്ല. വൃശ്ചിക പുലരിയുടെ തലേ ദിവസം നിരവധി ഭക്തരാണ് ദർശന പുണ്യം തേടി ധർമ്മശാസ്താവിന്‍റെ മുന്നിൽ തൊഴാനെത്തിയത്. മ​ണ്ഡ​ല​കാ​ല​ത്തി​ന് സ​മാ​പ​നം കു​റി​ച്ച്‌ ഡി​സം​ബ​ര്‍ 27 നാ​ണ് ത​ങ്ക അ​ങ്കി ചാ​ര്‍​ത്തി​യു​ള്ള മ​ണ്ഡ​ല പൂ​ജ. തുടർന്ന് നട അടച്ച ശേഷം മ​ക​ര​വി​ള​ക്കി​നാ​യി ഡി​സം​ബ​ര്‍ 30ന് ​ വീണ്ടും ന​ട തു​റ​ക്കും. ജ​നു​വ​രി 15നാ​ണ് മകര​വി​ള​ക്ക്.

യു​വ​തീ പ്ര​വേ​ശ​ന വി​ധി​ക്ക് സ്റ്റേ ​ഇ​ല്ലെ​ങ്കി​ലും ക​ഴി​ഞ്ഞ വ​ര്‍​ഷം ഒ​രു​ക്കി​യ​തു പോ​ലു​ള്ള ക​ന​ത്ത സു​ര​ക്ഷ ഇ​ത്ത​വ​ണ വേ​ണ്ടെ​ന്നാ​ണ് പോ​ലീ​സ് തീ​രു​മാ​നം. എ​ന്നാ​ല്‍ ക്ര​മ​സ​മാ​ധാ​ന​പ്ര​ശ്ന​ങ്ങ​ള്‍ ഉ​ണ്ടാ​യാ​ല്‍ ക്ര​മീ​ക​ര​ണ​ങ്ങ​ളി​ല്‍ മാ​റ്റം വ​രു​ത്തും. നാൽപ്പത്തി ഒന്ന് ദിവസത്തെ പുണ്യ വ്രതമെടുത്ത് അയ്യപ്പനെ ദർശിച്ച് സായൂജ്യമടങ്ങാൻ ഭക്തരെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ശബരിമല സന്നിധാനം.

Sabarimala
Comments (0)
Add Comment