ശബരിമല : പ്രതിപക്ഷ പ്രതിഷേധത്തോടെ നിയമസഭാ സമ്മേളനത്തിന് തുടക്കം

Jaihind Webdesk
Wednesday, November 28, 2018

ശബരിമല വിഷയത്തിൽ പ്രതിപക്ഷ പ്രതിഷേധത്തോടെ നിയമസഭാ സമ്മേളനം ആരംഭിച്ചു. ശബരിമലയിലെ നിയന്ത്രണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ ബഹളം. മുദ്രാവാക്യം വിളികളും ബാനറുകളുമായി പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി. ബഹളത്തിനിടയിലും മുഖ്യമന്ത്രി പ്രസംഗം തുടര്‍ന്നു.

മുഖ്യമന്ത്രി ഒരു ചോദ്യത്തിന് മറുപടി പറഞ്ഞത് 45 മിനിറ്റിലേറെ സമയം എടുത്ത്. ഈ സമീപനം ശരിയാണൊ എന്ന് ചോദിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സഭാ അംഗങ്ങളുടെ ചോദ്യം ചോദിക്കാനുള്ള അവകാശം മുഖ്യമന്ത്രി നിഷേധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സഭയുടെ ചരിത്രത്തിലില്ലാത്ത നടപടിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ഇതാണോ സഭ നടത്തേണ്ട രീതിയെന്നും പ്രതിപക്ഷ നേതാവ് സ്പീക്കറോട് ചോദിച്ചു.  സഭയുടെ മേശപ്പുറത്ത് വയ്ക്കേണ്ടതിന് പകരം ഉത്തരം മുഴവനായി വായിച്ചത് തെറ്റായ കീഴ്വഴക്കമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ആരോഗ്യം കാണിക്കേണ്ട സ്ഥലമല്ല സഭയെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.