കൊറോണ ബാധിതനായ ബ്രിട്ടീഷ് പൗരന്‍റെ മൂന്നാർ സന്ദർശനം : സർക്കാരിന്‍റെ ഭാഗത്തു നിന്നും ഗുരുതരമായ സുരക്ഷാ വീഴ്ച

കൊറോണ ബാധിതനായ ബ്രിട്ടീഷ് പൗരന്‍റെ മൂന്നാർ സന്ദർശനത്തിൽ ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് സർക്കാരിന്‍റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളതെന്ന് കെ.പി.സി.സി.ജനറൽ സെക്രട്ടറി റോയി.കെ.പൗലോസ്. രോഗബാധിതനായ ആൾ നാലു ദിവസം മൂന്നാറിൽ സർക്കാർ റിസോർട്ടിൽ കഴിഞ്ഞിട്ടും ജില്ലാ ഭരണകൂടത്തിന്‍റെ ഭാഗത്തു നിന്നും ഒരാൾ പോലും അവിടെ എത്തിയില്ലെന്നും ആക്ഷേപം.

കൊറോണ ബാധിതനായി മൂന്നാറിലെ സർക്കാർ റിസോർട്ടിൽ നിന്നും രക്ഷപെട്ട് എയർപോർട്ടിലെത്തി രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പിടിയിലായ ബ്രിട്ടീഷ് പൗരൻ ഇറ്റലി വഴിയാണ് എത്തിയതെന്നറിഞ്ഞിട്ടും ജില്ലാ ഭരണകൂടം തികഞ്ഞ നിസ്സംഗതയാണ് പുലർത്തിയത്.

രോഗബാധിതനാണ് എന്നറിഞ്ഞ് ദിശയുമായി ബന്ധപ്പെട്ടിട്ട് പോലും ആംബുലൻസ് ലഭിക്കുവാൻ 25 മണിക്കൂർ വേണ്ടി വന്നു എന്നത് വീഴ്ച്ച തന്നെയാണ്. ഇയാൾ രക്ഷപെട്ട് എയർപോർട്ടിൽ എത്തിയത് ഗുരുതരമായ സുരക്ഷാവീഴ്ച തന്നെയാണ്. ഇക്കാര്യത്തിൽ റിസോർട്ട് ജീവനക്കാരെ മാത്രം ബലിയാടാക്കുവാനുള്ള നീക്കമാണ് നടക്കുന്നതെന്നും റോയി.കെ.പൗലോസ് കുറ്റപ്പെടുത്തി.

https://youtu.be/vwPvWbla5Ts

coronaCovid 19
Comments (0)
Add Comment