ബാബുവിന് വെള്ളവും ഭക്ഷണവും നല്‍കി : സൈന്യം റോപ്പ് ഉപയോഗിച്ച് രക്ഷാപ്രവർത്തനം തുടങ്ങി

Jaihind Webdesk
Wednesday, February 9, 2022

പാലക്കാട് : മലയിടുക്കില്‍ 45 മണിക്കൂറായി കുടുങ്ങിക്കിടക്കുന്ന ബാബുവിന് ഇന്ത്യന്‍ സൈന്യം തുണയ്ക്കെത്തി. ഭക്ഷണവും കുടിവെള്ളവും സൈനികർ എത്തിച്ചു. യുവാവുമായി രക്ഷാപ്രവർത്തകർ സംസാരിച്ചു.

ഇന്ത്യന്‍ സൈന്യത്തിന് പുറമെ കോസ്റ്റ് ഗാർഡ് , എന്‍ഡിആർഎഫ്, നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് രംഗത്തുണ്ട്. ബാബുവിന്‍റെ അമ്മയും ബന്ധുക്കളും മലമുകളില്‍ മകനെ കാണാനായി മണിക്കൂറുകളായി കാത്തിരിക്കുന്നുണ്ട്.