കേരള പോലീസിന് എകെജി സെന്‍ററില്‍ അടിമപ്പണി; റിമാന്‍ഡിലായ കെഎസ് യു പ്രവര്‍ത്തകര്‍ തെറ്റ് ചെയ്തെന്ന് തെളിയിക്കാന്‍ പൊലീസിനെ വെല്ലുവിളിക്കുന്നു; വി.ഡി സതീശന്‍

തിരുവനന്തപുരം: കേരളത്തിലെ പൊലീസ് എ.കെ.ജി സെന്‍ററില്‍ അടിമപ്പണിയെടുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഒരു അക്രമവും നടത്താതെ സമരം ചെയ്ത മൂന്ന് കെ.എസ്.യു പ്രവർത്തകരെ റിമാന്‍ഡ് ചെയ്തിട്ട് ഒൻപത് ദിവസമായെന്നും സി പി എം ഓഫീസില്‍ നിന്നും എഴുതിക്കൊടുത്ത പേരനുസരിച്ചാണ് മൂന്നു പേരെയും റിമാന്‍ഡ് ചെയ്തതെന്നും വി.ഡി സതീശന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു.

പൊലീസിനെ സർക്കാർ പൂര്‍ണമായും എ.കെ.ജി സെന്‍ററിന് പണയപ്പെടുത്തിയിരിക്കുകയാണ്. ഡി.ജി.പിക്കും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയും എ.കെ.ജി സെന്‍ററില്‍ നിന്നും പറയുന്ന പണിയാണ് ചെയ്തു കൊണ്ടിരിക്കുന്നത്.റിമാന്‍ഡിലായ കുട്ടികള്‍ ഏതെങ്കിലും അക്രമത്തില്‍ ഏര്‍പ്പെട്ടിണ്ടുണ്ടെന്ന് തെളിയിക്കാന്‍ പൊലീസിനെ വെല്ലുവിളിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.  തിരുവനന്തപുരം ജില്ലാ ജയിലിൽ റിമാന്‍ഡിൽ കഴിയുന്ന കെ.എസ്.യു പ്രവർത്തകരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഇന്ന് സന്ദർശിച്ചിരുന്നു.

Comments (0)
Add Comment