സമുദായ നേതാക്കളുടെ യോഗം ഇന്ന് തലസ്ഥാനത്ത് ; സാമുദായിക സ്പര്‍ധ അവസാനിപ്പിക്കുക ലക്ഷ്യം

Jaihind Webdesk
Monday, September 20, 2021

തിരുവനന്തപുരം : നര്‍ക്കോട്ടിക്ക് ജിഹാദ് വിവാദത്തില്‍ തലസ്ഥാനത്ത് ഇന്ന് സമുദായ നേതാക്കളുടെ യോഗം. സാമുദായിക സ്പര്‍ധ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് യോഗം. കർദിനാൾ ബസേലിയസ് മാര്‍ ക്ലിമ്മീസ് കാതോലിക്കാ ബാവ മുന്‍കൈയെടുത്താണ് യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്. വൈകിട്ട് മൂന്നരയ്ക്ക് ചേരുന്ന യോഗത്തില്‍ ക്രൈസ്തവ, ഹിന്ദു, മുസ‌്ലീം സമുദായ നേതാക്കള്‍ പങ്കെടുക്കും.