നിപയില്‍ ആശ്വാസം ; സമ്പർക്കപ്പട്ടികയിലുള്ള 17 സാമ്പിളുകള്‍ കൂടി നെഗറ്റീവ്

Jaihind Webdesk
Monday, September 13, 2021

 

തിരുവനന്തപുരം : സംസ്ഥാനത്തിന് ആശ്വാസമായി നിപ പരിശോധനാഫലം. നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 17 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതിൽ 5 എണ്ണം എൻഐവി പൂനzയിലും മറ്റുള്ളവ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേകമായി സജ്ജമാക്കിയ ലാബിലുമാണ് പരിശോധിച്ചത്. ഇതോടെ 140 പേരുടെ സാമ്പിളുകളാണ് നെഗറ്റീവാണെന്ന് കണ്ടെത്തിയിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു.