കനത്ത കാലവർഷം; കാസർകോട് ജില്ലയിൽ റെഡ് അലേർട്ട് തുടരുന്നു

കനത്ത കാലവർഷം തുടരുന്നതോടെ കാസർകോട് ജില്ലയിൽ റെഡ് അലെർട്ട് നീട്ടി. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി നൽകി. ജില്ലയിൽ 1.6 കോടി രൂപയുടെ കൃഷി നാശമുണ്ടായി എന്ന് സർക്കാർ വ്യക്തമാക്കി.

കാസർകോട് ജില്ലയിൽ ഇതുവരെ 1.06 കോടിരൂപയുടെ കൃഷിനാശം സംഭവിച്ചു. കഴിഞ്ഞ ഒരു ദിവസം മാത്രം 11.71 ലക്ഷം രൂപയുടെ കൃഷി നാശം സംഭവിച്ചു.

158.75705 ഹെക്ടർ ഭൂമിയിലെ വിളകൾക്കാണ് നാശനഷ്ടം സംഭവിച്ചത്. ജില്ലയിൽ 9135 കമുകുകളും, 12,082 വാഴകളും 1886 തെങ്ങുകളും, 3159 റബർ, 1043 കുരുമുളക് തൈകൾ തുടങ്ങിയവയാണ് നശിച്ചത്. കൂടാതെ 29 ഹെക്ടർ ഭൂമിയിലെ നെൽകൃഷിയും 18.2 ഹെക്ടറിലെ പച്ചക്കറി കൃഷിയും നശിച്ചു. പരപ്പ ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ കൃഷിനാശം സംഭവിച്ചത്. ഈ മേഖലയിൽ 2838 കരുമുളകുകളും, 5712 വാഴകളും 2791 റബർ മരങ്ങളുമാണ് നശിച്ചതായി ഔദ്യോഗിക കണക്ക്. പ്രദേശത്ത് കടൽ ക്ഷോഭവും രൂക്ഷമായിട്ടുണ്ട്. ജില്ലയിൽ നിരവധി വീടുകള്‍ പൂർണ്ണമായും ഭാഗികമായും തകർന്നു.

Comments (0)
Add Comment