‘അപ്രതീക്ഷിത പരാജയം’ ; കാരണങ്ങള്‍ വിലയിരുത്തി മുന്നോട്ടുപോകുമെന്ന് രമേശ് ചെന്നിത്തല

Jaihind Webdesk
Sunday, May 2, 2021

 

ആലപ്പുഴ : നിയമസഭാ തെരെഞ്ഞെടുപ്പിലുണ്ടായ ജനവിധി അംഗീകരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫിന് അപ്രതീക്ഷിത പരാജയമാണ് സംഭവിച്ചത്. യുഡിഎഫ് ഉന്നയിച്ച ആരോപണങ്ങൾ ശരിയായിരുന്നു. സർക്കാരിന്‍റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടേണ്ടത് പ്രതിപക്ഷത്തിന്‍റെ ധർമമാണ്. ഇത് കൃത്യമായി നിറവേറ്റിയിട്ടുണ്ടെന്നും  രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് പരാജയ കാരണം വിലയിരുത്തിയ ശേഷം കൂട്ടായ ചർച്ചയിലൂടെ തീരുമാനമെടുക്കും. മാറ്റങ്ങൾ അനിവാര്യമാണെങ്കിൽ അത് സ്വീകരിച്ചു മുന്നോട്ട് പോകുമെന്നും രമേശ് ചെന്നിത്തല ആലപ്പുഴയിൽ പറഞ്ഞു.