കൊവിഡ് -19 ഭീതി : മുംബൈയിലെ നഴ്‌സുമാരുടെ പരിചരണവും സുരക്ഷയും ഉറപ്പ് വരുത്തണം : മഹാരാഷ്ട്ര ആരോഗ്യ മന്ത്രിയോട് ആവശ്യം ഉന്നയിച്ച് രമേശ് ചെന്നിത്തല

Jaihind News Bureau
Monday, April 6, 2020

Ramesh-chennithala10

തിരുവനന്തപുരം :   മുംബൈയിലെ വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്ന  മലയാളി നേഴ്‌സുമാര്‍ക്കിടയില്‍  കൊവിഡ് -19  പടരുന്ന സാഹര്യത്തില്‍  അവരുടെ പരിചരണവും, സുരക്ഷിതത്വവും ഉറപ്പ് വരുത്തണമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി   രാജേഷ് ടോപ്പെയോട് പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മഹാരാഷ്ട്ര ആരോഗ്യമന്ത്രിയെ ഫോണില്‍ വിളിച്ചാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം  ആവശ്യപ്പെട്ടത്. മുംബൈയിലെ വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നാല്‍പ്പതോളം മലയാളി നേഴ്‌സുമാര്‍ക്കാണ് കൊവിഡ്  19 ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് വന്നിട്ടുള്ളത്.  നൂറുക്കണക്കിന് മലയാളി നേഴ്‌സുമാരാണ് മുംബൈയിലെ വിവിധ ആശുപത്രികളില്‍  ജോലി ചെയ്തു  വരുന്നത്. പ്രശ്‌നത്തില്‍ അടിയന്തിരമായി ഇടപെടുമെന്നും  വീഴ്ചകളുണ്ടെങ്കില്‍ പരിഹരിക്കുമെന്നും മഹാരാഷ്ട്ര ആരോഗ്യമന്ത്രി പ്രതിപക്ഷ നേതാവിന് ഉറപ്പ് നല്‍കി.  ഇത് സംബന്ധിച്ച് മന്ത്രിക്ക് രമേശ് ചെന്നിത്തല ഇ-മെയില്‍ സന്ദേശവും അയിച്ചിട്ടുണ്ട്

teevandi enkile ennodu para