നെടുങ്കണ്ടം പോലീസ് കസ്റ്റഡി മരണം : കേസ് വഴിതിരിച്ചുവിടാൻ ശ്രമമെന്ന് രമേശ് ചെന്നിത്തല

Jaihind Webdesk
Saturday, June 29, 2019

നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ കേസ് വഴിതിരിച്ചു വിടാൻ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആഭ്യന്തര വകുപ്പിന് നാഥനും നമ്പിയുമില്ലാത്ത അവസ്ഥയായിരിക്കുന്നു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പീരുമേട്ടിൽ പോലീസ് കസ്റ്റഡിയിൽ മരിച്ച രാജ്കുമാറിന്‍റെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. രാജ് കുമാറിന്‍റെ കുടുംബത്തിന് എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.

രാജ് കുമാറിന്‍റെ ഭാര്യയെയും മക്കളെയും കുടുംബാംഗങ്ങളെയും സന്ദർശിച്ച രമേശ് ചെന്നിത്തല കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കാൻ ആവശ്യപെടുമെന്നും പറഞ്ഞു.

ഹരിത ഫിനാൻസുമായി ബന്ധപെട്ട് 3 കോടി രൂപയുടെ തട്ടിപ് നടത്തിയ രാജ് കുമാറിന്റെ കസ്റ്റഡി മരണത്തിൽ ദുരൂഹതയേറുന്നതായും രാജ്കുമാറിനെ കസ്റ്റഡിയിൽ വച്ച് അറസ്റ്റ് രേഖപ്പെടുത്താതെ ക്രൂരമായ പീഡനങ്ങൾ നടത്തിയിട്ടും ഇടുക്കി എസ്‌ഐ അറിഞ്ഞില്ല എന്ന പ്രസ്താവന തികച്ചും ദൂരൂഹത നിറഞ്ഞതാണ്. കൊല്ലപ്പെട്ട കുമാറിന്റെ കുടുംബാംഗങ്ങളെ സംരക്ഷിക്കണമെന്നും എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന ഇവരുടെ ജീവിതം പരിതാപകരമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തട്ടിപ്പ് നടത്തിയെന്ന് പറയുന്നു. കോടി രൂപയുടെ നിക്ഷേപം എവിടെയെന്ന അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പ്രതികൾക്കെതിരെ കർശന നടപടിയുണ്ടാകണമെന്നും സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും .എഴുത്തും വായനയും അറിയാത്ത, കുമാറിന് മൊബൈൽ ഫോൺ ഉപയോഗം പോലും അറിയില്ല തിരുന്നെന്നും ഭാര്യയും മക്കളും പറഞ്ഞതായി പ്രതിപക്ഷ നേതാവ് പറഞ്ഞു, ഇടുക്കി എംപി ഡീൻ കുര്യാക്കോസ്, റോഷി അഗസ്റ്റിൻ എംഎൽഎ, ഡിസിസി പ്രസിഡൻറ് ഇബ്രാഹിം കുട്ടി കല്ലാർ, റോയി കെ. പൗലോസ്, ഇ എം ആഗസ്തി തുടങ്ങിയവർ പ്രതിപക്ഷ നേതാവിനൊപ്പം ഉണ്ടായിരുന്നു.

teevandi enkile ennodu para