ശബരിമല വിധി ഇടതു ഗവൺമെന്‍റ് ചോദിച്ച് വാങ്ങിയത് : രമേശ് ചെന്നിത്തല

Jaihind Webdesk
Saturday, October 27, 2018

ശബരിമല വിഷയത്തില്‍ വിധി ഇടതു ഗവൺമെന്‍റ് ചോദിച്ച് വാങ്ങിയതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിധിയെ വിമർശിക്കേണ്ടെന്ന് മുഖ്യമന്ത്രി എന്തിന് പറയണം.രണ്ട് നിലപാടാണ് കേരളത്തിലെ സർക്കാരിനും ദേവസ്വം ബോർഡിനും. യുഡിഎഫ് എന്നും വിശ്വാസികളോടൊപ്പമാണ്. ചരിത്രത്തെ എൽഡിഎഫ് വളച്ചൊടിക്കുന്നുവെന്നും രമേശ് ചെന്നിത്തല. ശബരിമലയെ സംഘർഷ ഭൂമിയാക്കാനുള്ള ആർഎസ്എസ്, ബി ജെപി, സിപിഎം കള്ളക്കളിക്കെതിരെ  കോട്ടയത്ത്  നടക്കുന്ന യുഡിഎഫ് രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.