പാര്‍ട്ടി ഓഫീസില്‍ സ്ത്രീകളെ പീഡിപ്പിക്കുന്നതാണോ നവോത്ഥാനം? : സി.പി.എമ്മിനെതിരെ രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല

webdesk
Friday, March 22, 2019

പാലക്കാട്: സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സി.പി.എമ്മിന്‍റെ പാർട്ടി ഓഫീസുകൾ പീഡനകേന്ദ്രങ്ങളായി മാറിയിരിക്കുന്നു. പാർട്ടി ഓഫീസിൽ സ്ത്രീകളെ പീഡിപ്പിക്കുന്നതാണോ നവോത്ഥാനമെന്നും അദ്ദേഹം പരിഹസിച്ചു. ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിന്‍റെ തെരഞ്ഞെടുപ്പ് കൺവൻഷൻ പാലക്കാട് വടക്കാഞ്ചേരിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

കോൺഗ്രസിന്‍റെ വോട്ട് കുറയ്ക്കാനാണ് ബി.ജെ.പിയും സി.പി.എമ്മും ലക്ഷ്യമിടുന്നത്. സി.പി.എമ്മും ബി.ജെ.പിയും കൈ കോർക്കുന്ന സ്ഥിതിയാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം പാലക്കാട് വടക്കാഞ്ചേരിയില്‍ പറഞ്ഞു.

അതേസമയം ആലത്തൂര്‍ മണ്ഡലത്തിന്‍റെ ഹൃദയത്തുടിപ്പായി യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് മാറുന്നതാണ് കാണാനാകുന്നത്. രമ്യാ ഹരിദാസിന് ജനങ്ങളുടെയിടയില്‍ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.