ദുരന്ത നിവാരണത്തിന്‍റെ മറവിൽ സർക്കാർ തട്ടിപ്പ് നടത്തുന്നു, ചീഫ് സെക്രട്ടറിയുടേയും ഡിജിപിയുടേയും ഹെലികോപ്റ്റർ യാത്ര സംശയകരം: രമേശ് ചെന്നിത്തല| VIDEO

Jaihind News Bureau
Tuesday, June 2, 2020

 

തിരുവനന്തപുരം:  ദുരന്ത നിവാരണത്തിന്‍റെ മറവിൽ സർക്കാർ തട്ടിപ്പ് നടത്തുന്നുവെന്ന്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പമ്പ, ത്രിവേണിയിലെ മണ്ണ് മാറ്റാൻ പൊതു മേഖല കമ്പനിയെ ഏല്‍പിച്ചതിൽ ദൂരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു . മണ്ണ് വിൽപനക്കായി ചീഫ് സെക്രട്ടറിയും ഡിജിപിയും നടത്തിയ ഹെലികോപ്റ്റർ യാത്ര സംശയകരമാണ്. പാർട്ടിക്കാരന് ചുമതല ഉള്ള കേരള ക്ലേ ആൻഡ് സെറാമിക് എന്ന കമ്പനിക്കു മുൻ പരിചയമില്ലെന്നും അദ്ദേഹം പറഞ്ഞു. മണ്ണ് മാറ്റുന്നത് റവന്യൂ, വനം വകുപ്പുകൾ അറിഞ്ഞിട്ടില്ല. സാൻഡ് ഓഡിറ്റിംഗ് നടന്നിട്ടില്ല. സർക്കാർ മറുപടി പറയണമെന്നും  ചിലരുടെ താല്‍പര്യം മാത്രമാണ് ഇതിനു പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓൺലൈൻ വിദ്യാഭ്യാസ പരിപാടി ആരംഭിക്കുന്നതിന് മുമ്പ് സർക്കാർ മുന്നൊരുക്കം നടത്തിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതുണ്ടാകാത്തതിന്റെ പേരിൽ ഒരു കുട്ടി ആത്മഹത്യ ചെയ്തു. സർക്കാർ അവധാനത കാണിക്കണമായിരുന്നു. മലപ്പുറത്തുണ്ടായ സംഭവം വേദനയുണ്ടാക്കുന്നതാണ്. എംഎൽഎമാരോട് ഫോണും കമ്പ്യൂട്ടറും വാങ്ങാൻ സർക്കാർ അനുമതി നൽകിയാൽ മതിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.