മലയാളികള്‍ക്കായി പ്രത്യേക ട്രെയിന്‍ സര്‍ക്കാര്‍ ഇതുവരെ ആവശ്യപ്പെട്ടില്ല, ഗുരുതര പിഴവെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Monday, May 4, 2020

തിരുവനന്തപുരം: മലയാളികള്‍ക്കായി പ്രത്യേക ട്രെയിന്‍ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് ഗുരുതര പിഴവാണെന്നും അദ്ദേഹം പറഞ്ഞു. ചീഫ് സെക്രട്ടറിയുടെ ഉത്തരവ് എളുപ്പം പാലിക്കാന്‍ കഴിയുന്നതല്ല. പ്രായോഗിക പ്രശ്‌നങ്ങള്‍ നോക്കാതെയാണ് പല ഉത്തരവുകളും.  സ്പഷ്യൽ ട്രെയിനുകൾ ആവശ്യപ്പെടാത്തതില്‍ അനാസ്ഥയുണ്ട്. സ്പെഷ്യൽ ട്രെയിൻ സർവീസുകൾ സംസ്ഥാന സർക്കാർ ആവശ്യപ്പെടണം. അടിയന്തരമായി സർക്കാർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കളക്ടറുടെ ഉത്തരവ് വേണമെന്നത് പ്രായോഗികമല്ല. സോണുകൾ തിരിച്ചതിൽ ആശയകുഴപ്പം നിലനിൽക്കുന്നു. പ്രായോഗികമായി പരിശോധിക്കാതെയാണ് സർക്കാർ ഇളവുകൾ നൽകിയത്. ഇതര ജില്ലകളിലേക്ക് യാത്ര നടത്താൻ ഇളവുകൾ നൽകണം. ചെക്ക് പോസ്റ്റുകളിലെത്തുന്നവരെ നാട്ടിലെത്തിക്കാൻ കെ.എസ്.ആർ.ടി.സി ഉപയോഗപ്പെടുത്തണം. മലയാളികളെ തിരിച്ചെത്തിക്കുന്ന നടപടിക്രമങ്ങൾ പരിഷ്കരിക്കണം. പ്രവാസികളോടുള്ള കേന്ദ്ര സർക്കാരിന്‍റെ സമീപനം പ്രതിഷേധാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.